Monday, June 15, 2009

വഴിയമ്പലം

ഇത് ഒരു വഴിയമ്പലത്തിന്റെ ചിത്രമാണ്.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസംസ്കൃതിയുടെ പരിഛേദം. ഏകദേശം അരനൂറ്റാണ്ടോളം പഴക്കം കല്‍പ്പിക്കപ്പെടാവുന്ന ഇത്തരം കല്‍മണ്ഡപങ്ങള്‍ നമ്മുടെ പ്രാക് ചരിത്രത്തിന്റെ ഈടുവയ്പുകളാണ്. വഴിപോക്കര്‍ക്ക് കയറിയിരുന്ന് വിശ്രമിക്കാനുള്ള കല്‍മണ്ഡപങ്ങള്‍ ആണ് ഇവ. കന്യാകുമാരി ജില്ലയിലെ പൊന്മനയിലെ ഒരു പ്രദേശത്ത് നിന്നുമാണ് ഇതിന്റെ ചിത്രം എനിക്ക് ലഭിച്ചത്.




16 comments:

  1. നല്ല ചിത്രം മാഷെ..
    മിക്കയിടങ്ങളിലേയും വഴിയമ്പലങ്ങള്‍ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു..നിലനില്‍ക്കുന്നവയെ എങ്കിലും അധികൃതര്‍ സംരക്ഷിച്ചിരുന്നെങ്കില്‍....

    ReplyDelete
  2. വഴിയമ്പലങ്ങളില്‍ ദാഹിക്കുന്നവര്‍ക്കു സൌജന്യമായി ദാഹം മാറ്റാന്‍ ‍ കുട്ടകത്തില്‍ സംഭാരവും കോടിക്കുടിക്കാന്‍ ചിരട്ടകളും ഉണ്ടായിരുന്നെന്നു പറഞ്ഞു കൊടുക്കുമ്പോള്‍ ഇന്നാര്‍ക്കും വിശ്വസിക്കാനാവില്ല.

    ReplyDelete
  3. അതിഥിയെ ദേവനായി കരുതിയിരുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാവാം “വഴിയമ്പലം” എന്ന പേര് ലഭിച്ചത്.
    ...............................
    പഴമയുടെ ഈ ഹൃദ്യമായ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി വെള്ളായണിച്ചേട്ടാ...

    ReplyDelete
  4. എന്റെ സ്ഥലത്തിനടുത്തും ഒരു വഴിയമ്പലമുണ്ട്. ഇവയുടെ അടുത്ത് ചുമട് താങ്ങികളും ഉണ്ടാവും.

    ReplyDelete
  5. ഇതുപോലൊരു വഴിയമ്പലം കുഞ്ഞുന്നാളില്‍ എവിടെയോ കണ്ടതായി നല്ല ഓര്‍മ്മ.

    ReplyDelete
  6. തികച്ചും സുന്ദരം...നന്ദി...ഇതുപോലൊരെണ്ണം ബാലരാമപുരത്തിനടുത്ത് കണ്ടിട്ടുണ്ട്....

    ReplyDelete
  7. ഞാന്‍ ഒരു നാലു വര്‍ഷം അവിടെ ഉണ്ടായിരുന്നു.ശരിയാ, അവിടെ ഇത്തരം ഒരു പാട് മണ്ഡപങ്ങള്‍ കാണാം
    :)

    ReplyDelete
  8. ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ അല്ലേ മാഷേ...?

    ReplyDelete
  9. അങ്ങയുടെ ബ്ലോഗ് വായിച്ചു. ഒരുപാട്‌ അറിവ് ലഭിച്ചു. ഇനിയും കാര്യങ്ങള്‍ പറഞ്ഞു തരണേ വിജയന്‍ സര്‍,

    ReplyDelete
  10. വളരെ നല്ല ചിത്രം ...നന്നായിരിക്കുന്നു

    ReplyDelete
  11. ഇങ്ങിനെ ഒത്തിരി വഴിയമ്പലങ്ങള്‍ എന്റെ കുട്ടിക്കാലത്തു എന്റെ നാട്ടില്‍ കണ്ടിട്ടുണ്ട് ...ഇവിടെ വഴിയാത്ര ക്കാര്‍ക്ക് ദാഹം തീര്‍ക്കാന്‍ വലിയ കുട്ടകത്തില്‍ സംഭാരവും ,അതിനടുത്തായി കുറെ ചിരട്ട കളും കമിഴ്ത്തി വെച്ചിട്ടുണ്ടാവും ..ആവശ്യക്കാര്‍ക്ക് ഒഴിച്ചുക്കൊടുക്കാന്‍ ഒരാളും ഉണ്ടായിരിക്കും ..ഇത് ചിറക്കല്‍ കോവിലകം വകയായിരുന്നു കേട്ടോ ..ഇപ്പോള്‍ കോവിലകം വരെ അപ്രത്യക്ഷ മായി ...ഇനി ?

    ReplyDelete
  12. സര്‍,

    ആദ്യമായാണ് ഞാനിവിടെ.
    മനോഹരം..!
    ഇനിയും വരാം..
    അഭിനന്ദനം..

    സസ്നേഹം,
    ശ്രീദേവിനായര്‍

    ReplyDelete
  13. ഇപ്പോള്‍ വഴിയമ്പലങ്ങളുമില്ല, ചുമടുതാങ്ങികളുമില്ല. എല്ലാം ഓര്‍മ്മകള്‍ മാത്രമായി. അവശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കപ്പെട്ടിരുന്നെങ്കില്‍..

    ReplyDelete
  14. വിജയെട്ടാ...
    ഞാന്‍ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല..ഒരു വഴിയമ്പലം.നന്ദി.പിന്നെ, ഞാന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ പുതിയ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.ഒന്ന് നോക്കണേ...

    ReplyDelete
  15. Nice & Thanks - Please Follow My blog Too.


    A to Z latest JBD General knowledge information Portal - www.bharathibtech.com

    Free Classified- www.classiindia.com

    No 1 indian job site - www.jobsworld4you.com

    ReplyDelete