Monday, November 24, 2008

പ്രകൃതിചിത്രങ്ങള്‍ -- വീണ്ടും.........

താഴെ കാണുന്ന ചിത്രങ്ങളൊക്കെ നമ്മുടെ തൊടികളില്‍ നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചെടികളും ഗ്രാമക്കാഴ്ചകളുമാണ്.നമ്മുടെയൊക്കെ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഇത്തരം കാഴ്ചകള്‍ ഇന്നത്തെ ബാല്യങ്ങള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.


അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസമ്പത്ത്- തെറ്റിയും അതിന്റെ പഴവും


മരക്കള്ളിയെന്നും,വൃക്ഷക്കള്ളിയെന്നും(കള്ളിച്ചെടി)വിളിക്കുന്ന ഒരു തരം ചെടി.ഇതും ക്രമേണ നശിച്ച് കൊണ്ടിരിക്കുകയാണ്


നമ്മുടെ തൊടിയിലൊക്കെ കാണപ്പെട്ടിരുന്ന കദളിച്ചെടിയും,പൂവും(ചെറിയ കദളി)


ക്ഷേത്രത്തിലെ പ്രസാദം കഴിക്കുന്ന നായ





“താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍.............” പ്രസിദ്ധമായ ഈ പഴയ സിനിമാപ്പാട്ട് കേള്‍ക്കാത്തവരാരും കാണില്ല. “താഴമ്പൂ” ഉണ്ടാവുന്ന താഴമരമാണിത്. കൈതച്ചെടിയോട് സാമ്യമുള്ള ഈ ചെടി നാട്ടിന്‍ പുറങ്ങളില്‍ നിന്ന് പോലും അപ്രത്യക്ഷമായിക്കഴിഞ്ഞു.





താമ്രപര്‍ണ്ണി നദി ശാന്തമായി ഒഴുകുന്നു


ഒരു പ്രകൃതിദൃശ്യം




കാണാന്‍ കൊതിക്കുന്ന മറ്റൊരു കാഴ്ച


മനോഹരമായ മറ്റൊരു താഴ്വാരക്കാഴ്ച


പ്രകൃതിയുടെ മനോഹാരിത- അങ്ങ് ദൂരെ ഒരു അരുവി ഒഴുകുന്നത് കാണാം


13 comments:

  1. ഇതിലെ ഇതേ കള്ളിമുള്‍ച്ചെടികള്‍ക്കടുത്ത് ഞാന്‍ നില്‍ക്കുന്ന ചിത്രം എന്റെ കയ്യില്‍ ഉണ്ട്.......ഈ കാഴചകളൊക്കെ ഒരിക്കല്‍ കൂടി കാണിച്ചുതരുന്നതിനു നന്ദി.......മിക്കവാറും ഞാന്‍ ഈ താമ്രപര്‍ണ്ണി നദി കടന്നാണ് ഞാന്‍ എന്റെ ബന്ധുവീട്ടില്‍ പോകാറുള്ളത്......

    ReplyDelete
  2. ഇതു മുഴുവനും വെള്ളായണിയാണോ സര്‍?
    മനോഹരമായ ഗ്രാമം.

    ReplyDelete
  3. താമ്രപര്‍ണ്ണി നദി? ബുദ്ധന്റെ കഥയിലെ പരാമർശം ഓർക്കുന്നു. ശരിയാണൊ? ഏതു സ്ഥലത്താണിതു?

    ReplyDelete
  4. താമ്രപര്‍ണ്ണി നദി? ബുദ്ധന്റെ കഥയിലെ പരാമർശം ഓർക്കുന്നു. ശരിയാണൊ? ഏതു സ്ഥലത്താണിതു?

    ReplyDelete
  5. മാഷെ,
    ചിത്രങ്ങള്‍ നന്നായി....
    ആശംസകള്‍...

    ReplyDelete
  6. മാഷേ, നല്ല കാഴ്ചകള്‍ക്ക് നന്ദി.

    ReplyDelete
  7. ചിത്രങ്ങളെല്ലാം വളരെ വളരെ ഇഷ്ടമായി.

    താഴമ്പൂ എന്ന് കേട്ടിട്ടുള്ളതല്ലാതെ ഇതാണ് താഴ മരമെന്ന് അറിയില്ലായിരുന്നു.
    :)

    ReplyDelete
  8. ചിത്രങ്ങളിലെ കഥ ഇഷ്ടായി...

    ഇനി ആ പുഴയും അപ്രത്യക്ഷമാകും അല്ലെ

    ReplyDelete
  9. ചിത്രങ്ങളെല്ലാം ഇഷ്ടമായി. താഴമ്പൂ കണ്ടിട്ടില്ലായിരുന്നു. പൂവിന്റെ മാത്രം വലിയ ഒരു ചിത്രം പോസ്റ്റാൻ നിവൃത്തിയുണ്ടോ?

    ReplyDelete
  10. ചിത്രങ്ങള്‍ ഇഷ്ടായീ..
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  11. നമുക്കു നഷ്ടമായികൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍.
    നന്ദി

    ReplyDelete