Wednesday, October 1, 2008

ചിതറാല്‍ വിശേഷങ്ങള്‍-- വീണ്ടും.....

കന്യാകുമാരി ജില്ലയിലെ കുഴിത്തുറക്കടുത്ത് ചിതറാല്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുച്ചാരണത്ത് മലയെക്കുറിച്ച് നമ്മുടെ സുഹൃത്ത് "ശിവ"ഈയിടെ ഒരു പോസ്റ്റിട്ടിരുന്നത് എല്ലാപേരും വായിച്ച് കാണുമെന്ന കരുതുന്നു.ആ പോസ്റ്റുമായി കൂട്ടി വായിക്കാനാണ് ഈ പോസ്റ്റ്.

ഇന്ന് ഒരു ഹൈന്ദവ ആരാധനാകേന്ദ്രമായി തീര്‍ന്നിരിക്കുന്ന ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യഭാഗം വരെ ഒരു ജൈനകേന്ദ്രമായിരുന്നുവെന്നുള്ളതിന് അവിടെത്തന്നെ തെളിവുകളുണ്ട്. ശിലാലേഖനങ്ങളില്‍(stone inscription-കല്ലെഴുത്ത്) ഇതിന് തിരുച്ചാരണത്ത് മലയെന്ന പേര്. മലയുടെ മുകളില്‍ ഒരു വലിയ ഗുഹയുമുണ്ട്.തൂക്കായി നില്‍ക്കുന്ന ഒരു വമ്പിച്ച പാറ മറ്റൊരു വലിയ പാറയെ താങ്ങിനില്‍ക്കുന്ന നിലയിലാണ് ഇത് കാണപ്പെടുന്നത്.ഈ ഗുഹ മധ്യഭാഗത്ത് വരത്തക്ക രീതിയിലാണ് ക്ഷേത്രനിര്‍മ്മിതി.ഒരു മണ്ഡപം, ശ്രീകോവില്‍,മടപ്പള്ളി,വരാന്ത എന്നിവയാണ് ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങള്‍.പ്രധാന പ്രതിഷ്ഠ മുന്‍പറഞ്ഞ ഗുഹയിലാണ്.മധ്യത്തില്‍ മഹാവീരതീര്‍ത്ഥങ്കരന്റേയും,വലത് ഭാഗത്ത് പത്മാവതിദേവിയുടേയും,ഇടത് ഭാഗത്ത് പാര്‍ശ്വനാഥന്റേയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.ദേവാലയത്തിന്റെ വടക്ക് വശത്തുള്ള പാറയില്‍ പത്മാവതീദേവിയുടേയും, ജൈനതീര്‍ത്ഥങ്കരന്മാരുടേയും കമനീയ വിഗ്രഹങ്ങള്‍ കൊത്തിയിരിക്കുന്നു.
കൊത്ത് പണിയുടെ ചാരുത

കൊത്ത് പണിയുടെ മറ്റൊരു ചിത്രം

പ്രകൃതിരമണീയമായ ഒരു താഴ്വാരക്കാഴ്ച
ആരാധനാമൂര്‍ത്തി

ക്ഷേത്രത്തിന് അകവശത്തെ മറ്റൊരു കാഴ്ച

മേല്‍ത്തട്ടിലെ ചില കൊത്ത് പണികള്‍






കൃഷ്ണശിലയിലെ കവിത

ആയിരത്തോളം വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പുനരുദ്ധരിച്ചതാണ്. പ്രാചീനകാലം തൊട്ടേ തിരുച്ചാരണത്ത് മല ഭാരതത്തിലെ സുപ്രധാന ജൈന സങ്കേതങ്ങളിലൊന്നായി പ്രസിദ്ധി നേടിയിരുന്നു.ഇപ്പോള്‍ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായി തീര്‍ന്നിരിക്കുന്ന തിരുച്ചാരണത്ത് ഭഗവതി കൊല്ലവര്‍ഷം അഞ്ചാം ശതകാരംഭം വരെ “തിരുച്ചാരണത്ത് ഭട്ടാരിയാര്‍” എന്ന പേരില്‍ പ്രസിദ്ധമായിരുന്ന പത്മാവതീദേവിയാണെന്ന് അനുമാനിക്കാന്‍ വിഷമമില്ല.ക്ഷേത്രത്തിന്റെ തെക്ക് വശത്തായി പാറയില്‍ കാണപ്പെടുന്ന ഒരു ലിഖിതത്തില്‍ നിന്നും ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു ശാസനത്തില്‍ “ഭട്ടാരിയാര്‍ക്ക്”ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തിരുന്നതായി കാണിച്ചിരിക്കുന്നു.വട്ടെഴുത്തിലാണീ ശാസനം.

14 comments:

  1. ആരാധാനാമൂര്‍ത്തിയുടെ ഫോട്ടോ എടുക്കാന്‍ ഭാരവാഹികള്‍ അനുവദിച്ചോ.

    നല്ല വിവരണം.

    ReplyDelete
  2. പ്രീയപ്പെട്ട അങ്കിള്‍,
    ബ്ലോഗ് സന്ദര്‍ശിച്ചതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി.
    റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പ് 2006-ല്‍ ഔദ്യോഗികമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യയും,കേരള ആര്‍ക്കിയോളജി വകുപ്പും സംയുക്തമായി നടത്തിയ ഒരു ഇന്‍സ്പെക്ഷന്‍ വേളയിലാണ് ഈ ചിത്രങ്ങള്‍ എടുത്തത്.
    വെള്ളായണി വിജയന്‍

    ReplyDelete
  3. എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
    രതീഷ്‌

    ReplyDelete
  4. വിജയേട്ടാ...

    ഒരുപാട് നന്ദി. തിരുച്ചാരണത്തുള്ള ജൈനക്ഷേത്രത്തെക്കുറിച്ച് ഈയിടെ ജൈനക്ഷേത്രങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് കേട്ടിരുന്നു. പക്ഷെ ആ സ്ഥലം എവിടെയാണെന്ന് അറിയില്ലായിരുന്നു. ശിവയുടെ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു. അതിന്റെ ലിങ്ക് കൂടെ “ശിവ” എന്ന് എഴുതിയ സ്ഥലത്ത് കൂ‍ട്ടിച്ചേര്‍ത്താല്‍ വായനക്കാര്‍ക്ക് എളുപ്പമാകും.

    ഈ വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി. ജൈനക്ഷേത്രങ്ങളെപ്പറ്റി ഞാനൊരു പോസ്റ്റ് തയ്യാറാക്കുന്നുണ്ട്. അപ്പോള്‍ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുക്കുന്നതിന് വിരോധമുണ്ടാകില്ലെന്ന് കരുതുന്നു.

    ReplyDelete
  5. വളരെ മനോഹരമായിരിക്കുന്നു
    ചിത്രങ്ങള്‍...
    പ്രത്യേകിച്ചും വിസ്മൃതിയിലാവുന്ന
    ചരിത്രപൈതൃകങ്ങളിലൊന്നിനെക്കുറിച്ചുള്ള
    ഏത്‌ വിവരണവും വളരെ പ്രയോജനകരം തന്നെ..
    ആശംസകള്‍... വിജയേട്ടന്‍...
    നിരക്ഷരന്‍ അങ്ങിനെയെങ്കില്‍
    ജൈനക്ഷേത്രങ്ങളെക്കുറിച്ചുള്ള
    വിവരണം വേഗം പോസ്റ്റു ചെയ്യൂ...

    ReplyDelete
  6. എന്റെ സായാഹ്നങ്ങളെ സുന്ദരമാക്കുന്ന ചിതറാലിനെക്കുറിച്ച് ഇവിടെയും വായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു...നന്ദി...

    ReplyDelete
  7. അധികം അറിയപ്പെടാത്ത ഈ സ്ഥലത്തെ പരിചയപ്പെടുത്തിയതിന് നന്ദി. :-)

    ReplyDelete
  8. ഇതെല്ലാം ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ...നന്ദി.

    ReplyDelete
  9. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം....

    ReplyDelete
  10. വിജയേട്ടാ,
    കഴിഞ്ഞ വര്‍ഷം ഞാന്‍ ചിതറാല്‍ യാത്ര നടത്തിയിരുന്നു. അന്നത്തെ അനുഭവങ്ങളും മറ്റും ചേര്‍ത്ത് ഒരു യാത്രാകുറിപ്പ് എന്റെ ബ്ലോഗില്‍ കാണാം.

    ലിങ്ക്:

    http://kuttoontelokam.blogspot.com/2007/05/blog-post_10.html

    അതുകൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കാന്‍ അപേക്ഷ. നന്ദി...

    ReplyDelete
  11. വിജയേട്ടാ,

    ഒരു കാര്യം കൂടി. അങ്ങ് പുരാവസ്തു വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത വ്യക്തിയാണല്ലൊ. തിരുവനന്തപുരത്തും പരിസരത്തും ഇതുപോലെയുള്ള സ്ഥലങ്ങളെ പറ്റി വിവരങ്ങള്‍ തരാമൊ? യാത്രകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് ഉപകാരപ്പെടും...
    എന്റെ മെയില്‍ ഐഡി:
    kuttu.theblogger@gmail.com

    ReplyDelete
  12. ചിതറാലിന്റെ വിശേഷങ്ങൾക്ക് നന്ദി.

    ഇത് പോലെയുൾല സ്ഥലങ്ങളെ പറ്റി ഇനിയും പോസ്റ്റുമല്ലോ...

    ReplyDelete
  13. sir i am a architecture student of NIT Calicut. i m going to take a documentary about chitaral jain temple. i think you have some dataabout the history of chitaral. can you please forward that data to me if possible.
    sajithputhal@gmail.com
    can we get a interview of you at this April

    ReplyDelete