ഒരു ഫോട്ടോസെഷനാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.നമ്മുടെ സാംസ്കാരികപൈതൃകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവയൊക്കെ.
Monday, August 10, 2009
Wednesday, June 24, 2009
വീണ്ടും ചില ചിത്രങ്ങള്‍......
Monday, June 15, 2009
വഴിയമ്പലം
ഇത് ഒരു വഴിയമ്പലത്തിന്റെ ചിത്രമാണ്.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസംസ്കൃതിയുടെ പരിഛേദം. ഏകദേശം അരനൂറ്റാണ്ടോളം പഴക്കം കല്‍പ്പിക്കപ്പെടാവുന്ന ഇത്തരം കല്‍മണ്ഡപങ്ങള്‍ നമ്മുടെ പ്രാക് ചരിത്രത്തിന്റെ ഈടുവയ്പുകളാണ്. വഴിപോക്കര്‍ക്ക് കയറിയിരുന്ന് വിശ്രമിക്കാനുള്ള കല്‍മണ്ഡപങ്ങള്‍ ആണ് ഇവ. കന്യാകുമാരി ജില്ലയിലെ പൊന്മനയിലെ ഒരു പ്രദേശത്ത് നിന്നുമാണ് ഇതിന്റെ ചിത്രം എനിക്ക് ലഭിച്ചത്. Monday, November 24, 2008
പ്രകൃതിചിത്രങ്ങള്‍ -- വീണ്ടും.........
താഴെ കാണുന്ന ചിത്രങ്ങളൊക്കെ നമ്മുടെ തൊടികളില്‍ നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചെടികളും ഗ്രാമക്കാഴ്ചകളുമാണ്.നമ്മുടെയൊക്കെ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഇത്തരം കാഴ്ചകള്‍ ഇന്നത്തെ ബാല്യങ്ങള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.
മരക്കള്ളിയെന്നും,വൃക്ഷക്കള്ളിയെന്നും(കള്ളിച്ചെടി)വിളിക്കുന്ന ഒരു തരം ചെടി.ഇതും ക്രമേണ നശിച്ച് കൊണ്ടിരിക്കുകയാണ്+029.jpg)
“താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍.............” പ്രസിദ്ധമായ ഈ പഴയ സിനിമാപ്പാട്ട് കേള്‍ക്കാത്തവരാരും കാണില്ല. “താഴമ്പൂ” ഉണ്ടാവുന്ന താഴമരമാണിത്. കൈതച്ചെടിയോട് സാമ്യമുള്ള ഈ ചെടി നാട്ടിന്‍ പുറങ്ങളില്‍ നിന്ന് പോലും അപ്രത്യക്ഷമായിക്കഴിഞ്ഞു.
Sunday, November 9, 2008
ഗുഹാക്ഷേത്രം,വിഴിഞ്ഞം
ക്ഷേത്രനിര്‍മ്മാണകലയുടെ വികാസപരിണാമദശയിലെ ആദ്യത്തെ ചുവടുവയ്പാണ് പാറ തുരന്നുണ്ടാക്കിയിട്ടുള്ള ഗുഹാക്ഷേത്രങ്ങള്‍.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം ചരിത്രപ്രസിദ്ധമാണ്.കേരളത്തിലെ അതിപുരാതനമായ തുറമുഖപട്ടണം കൂടിയായിരുന്ന വിഴിഞ്ഞം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊടുങ്ങല്ലൂരിനോടൊപ്പം പ്രാമുഖ്യം നേടിയിരുന്നു.“കുലപുരി”എന്ന നാമധേയത്താല്‍ പ്രസിദ്ധി നേടിയിരുന്ന ഈ പ്രദേശത്തിന്റെ പ്രസിദ്ധി കടല്‍ കടന്ന് പോയിരുന്നു.
കടല്‍ തീരത്ത് നിന്നും വളരെയകലെയല്ലാതെ പാറ തുരന്നുണ്ടാക്കിയ ഒരു ചെറിയ ഒറ്റ മുറി മാത്രമുള്ള അസാധാരണമായ ഒരു ഗുഹാക്ഷേത്രമാണിത്.ക്ഷേത്രത്തിന് പുറത്ത് വലത് വശത്തായി കിരാതമൂര്‍ത്തി രൂപത്തിലുള്ള ശിവന്റെ രൂപം കൊത്തിയിരിക്കുന്നു.ഇടത് വശത്തായി ദുര്‍ഗ്ഗയെയും,മഹിഷാസുരനെയും കൊത്തിയിട്ടുണ്ട്. കൊത്ത് പണികളും, ശിവലിംഗം മുതലായവയുടെ അഭാവവും ഇതിനെ മറ്റ് ഗുഹാക്ഷേത്രങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നു.എ.ഡി.7- നൂറ്റാണ്ടാണിതിന്റെ കാലമെന്ന് അനുമാനിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിയില്‍ പല്ലവ സ്വാധീനം പ്രകടമാണ്. ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യയുടെ സംരക്ഷണയിന്‍ കീഴിലാണ്.
ഗുഹാക്ഷേത്രത്തിന്റെ മറ്റൊരു ദൃശ്യം.

ഗുഹാക്ഷേത്രത്തിന്റെ മറ്റൊരു ദൃശ്യം.ഇനി തദ്ദേശവാസികളുടെയിടയില്‍ പ്രചരിച്ചിട്ടുള്ള ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന ഒരു മിത്തിനെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ക്ഷേത്രം ഒരു പ്രബലമായ ആരാധനാലയമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍മ്മിക്കുന്നു.(ആയ് രാജവംശത്തിന്റെ രാജധാനിയായിരുന്നു വിഴിഞ്ഞം എന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്).അഭീഷ്ടദായിനിയും,ഐശ്വര്യപ്രദാനിയുമായിരുന്ന ദേവിയായിരുന്നു ഇവിടത്തെ ആരാധനാമൂര്‍ത്തി. മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് വേണ്ട സഹായങ്ങള്‍ ദേവി ചെയ്ത് കൊടുക്കുമായിരുന്നുവത്രേ.ധനം വേണ്ടവര്‍ക്ക് ധനം നല്‍കി സഹായിക്കും. ആഭരണം വേണ്ടവര്‍ക്ക് ആഭരണം നല്‍കി സഹായിക്കും. പക്ഷെ ഇവയൊക്കെ കടമായിട്ടാണ് നല്‍കാറ്. ആവശ്യക്കാര്‍ ദേവിയുടെ തിരുനടയിലെത്തി ഒരു വാഴയുടെ തുമ്പല തറയില്‍ വച്ച് അതില്‍ പൂജാദ്രവ്യങ്ങളും മറ്റും അര്‍പ്പിച്ച് താന്താങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചതിന് ശേഷം അല്പനേരം കണ്ണടച്ച് നില്‍ക്കണം. ഏതാനും സമയം കഴിയുമ്പോള്‍ ഭക്തര്‍ ഏത് വസ്തുവിനാണോ പ്രാര്‍ത്ഥിച്ചത് ആ വസ്തു പ്രസ്തുത ഇലയില്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ദേവി പ്രസാദിച്ച് നലകുന്ന ഈ വസ്തുക്കള്‍ സ്ഥിരമായി ആര്‍ക്കും എടുക്കുവാന്‍ പാടില്ല.ആവശ്യം കഴിഞ്ഞാല്‍ തിരികെ ക്ഷേത്ര സന്നിധിയില്‍ തിരികെ എത്തിക്കണം. കര്‍ശനമായ ഒരു വ്യവസ്ഥയായിരുന്നു അത്. ഇത് ആരും തെറ്റിക്കാറില്ല. എന്നാല്‍ അത്യാഗ്രഹിയായ ഒരാള്‍ ഒരു ദിവസം കുറച്ച് ആഭരണങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചതിന് ശേഷം കണ്ണടച്ച് നില്‍ക്കുന്നതിന് പകരം, ഒരു തെങ്ങിന്റെ മുകളില്‍ കയറിയിരുന്ന് കൊണ്ട് ദേവിയുടെ പ്രവര്‍ത്തി വീക്ഷിച്ചു കൊണ്ടിരുന്നു.ആ സമയത്ത് പ്രായമായ ഒരു സ്ത്രീ ക്ഷേത്രത്തിനകത്ത് നിന്നും പുറത്തേക്ക് ഇറങ്ങി നടയില്‍ വച്ചിരുന്ന തുമ്പലയില്‍ ആഭരണങ്ങള്‍ വയ്കുന്നതായി കണ്ടു.ഇത് കണ്ട് തെങ്ങിന്‍ മുകളില്‍ ഇരുന്ന ആള്‍ “ഞാന്‍ കണ്ടേ, ഞാന്‍ കണ്ടേ എന്ന് വിളിച്ച് കൂവി”. ഇത് മനസ്സിലാക്കിയ ദേവി അയാള്‍ ആവശ്യപ്പെട്ട വസ്തുക്കള്‍ നല്‍കിയില്ല എന്ന് മാത്രമല്ല, “അയാള്‍ക്കും അയാളുടെ പിറക്കും പിറക്കും സന്തതിപരമ്പരകള്‍ക്കും, അന്ധത സംഭവിക്കട്ടെ എന്ന് ശപിക്കുക” കൂടി ചെയ്തു. ഇപ്പോഴും ശാപവചനം ഏറ്റ് വാങ്ങിയ ഒരു കുടുംബം ഈ പ്രദേശത്ത് ഉണ്ട് എന്നാണ് അറിയുന്നത്.
അടുത്ത പോസ്റ്റില്‍ പോത്തന്‍ കോട്ടെ “മടവൂര്‍പ്പാറ ഗുഹാക്ഷേത്രത്തെ” കുറിച്ച് വിവരിക്കാം.

Wednesday, October 1, 2008
ചിതറാല്‍ വിശേഷങ്ങള്‍-- വീണ്ടും.....
കന്യാകുമാരി ജില്ലയിലെ കുഴിത്തുറക്കടുത്ത് ചിതറാല്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുച്ചാരണത്ത് മലയെക്കുറിച്ച് നമ്മുടെ സുഹൃത്ത് "ശിവ"ഈയിടെ ഒരു പോസ്റ്റിട്ടിരുന്നത് എല്ലാപേരും വായിച്ച് കാണുമെന്ന കരുതുന്നു.ആ പോസ്റ്റുമായി കൂട്ടി വായിക്കാനാണ് ഈ പോസ്റ്റ്.
ഇന്ന് ഒരു ഹൈന്ദവ ആരാധനാകേന്ദ്രമായി തീര്‍ന്നിരിക്കുന്ന ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യഭാഗം വരെ ഒരു ജൈനകേന്ദ്രമായിരുന്നുവെന്നുള്ളതിന് അവിടെത്തന്നെ തെളിവുകളുണ്ട്. ശിലാലേഖനങ്ങളില്‍(stone inscription-കല്ലെഴുത്ത്) ഇതിന് തിരുച്ചാരണത്ത് മലയെന്ന പേര്. മലയുടെ മുകളില്‍ ഒരു വലിയ ഗുഹയുമുണ്ട്.തൂക്കായി നില്‍ക്കുന്ന ഒരു വമ്പിച്ച പാറ മറ്റൊരു വലിയ പാറയെ താങ്ങിനില്‍ക്കുന്ന നിലയിലാണ് ഇത് കാണപ്പെടുന്നത്.ഈ ഗുഹ മധ്യഭാഗത്ത് വരത്തക്ക രീതിയിലാണ് ക്ഷേത്രനിര്‍മ്മിതി.ഒരു മണ്ഡപം, ശ്രീകോവില്‍,മടപ്പള്ളി,വരാന്ത എന്നിവയാണ് ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങള്‍.പ്രധാന പ്രതിഷ്ഠ മുന്‍പറഞ്ഞ ഗുഹയിലാണ്.മധ്യത്തില്‍ മഹാവീരതീര്‍ത്ഥങ്കരന്റേയും,വലത് ഭാഗത്ത് പത്മാവതിദേവിയുടേയും,ഇടത് ഭാഗത്ത് പാര്‍ശ്വനാഥന്റേയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.ദേവാലയത്തിന്റെ വടക്ക് വശത്തുള്ള പാറയില്‍ പത്മാവതീദേവിയുടേയും, ജൈനതീര്‍ത്ഥങ്കരന്മാരുടേയും കമനീയ വിഗ്രഹങ്ങള്‍ കൊത്തിയിരിക്കുന്നു.

കൃഷ്ണശിലയിലെ കവിത

ആയിരത്തോളം വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പുനരുദ്ധരിച്ചതാണ്. പ്രാചീനകാലം തൊട്ടേ തിരുച്ചാരണത്ത് മല ഭാരതത്തിലെ സുപ്രധാന ജൈന സങ്കേതങ്ങളിലൊന്നായി പ്രസിദ്ധി നേടിയിരുന്നു.ഇപ്പോള്‍ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായി തീര്‍ന്നിരിക്കുന്ന തിരുച്ചാരണത്ത് ഭഗവതി കൊല്ലവര്‍ഷം അഞ്ചാം ശതകാരംഭം വരെ “തിരുച്ചാരണത്ത് ഭട്ടാരിയാര്‍” എന്ന പേരില്‍ പ്രസിദ്ധമായിരുന്ന പത്മാവതീദേവിയാണെന്ന് അനുമാനിക്കാന്‍ വിഷമമില്ല.ക്ഷേത്രത്തിന്റെ തെക്ക് വശത്തായി പാറയില്‍ കാണപ്പെടുന്ന ഒരു ലിഖിതത്തില്‍ നിന്നും ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു ശാസനത്തില്‍ “ഭട്ടാരിയാര്‍ക്ക്”ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തിരുന്നതായി കാണിച്ചിരിക്കുന്നു.വട്ടെഴുത്തിലാണീ ശാസനം.
Saturday, September 27, 2008
Friday, September 26, 2008
Tuesday, August 12, 2008
Wednesday, July 23, 2008
Thursday, March 20, 2008
Subscribe to:
Posts (Atom)

+046.jpg)
+039.jpg)
+049.jpg)
+001.jpg)
+009.jpg)
+013.jpg)
+014.jpg)
+054.jpg)